ഒമാൻ: കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത രക്ഷിതാക്കൾക്കെതിരെ നിയമനടപടിയുമായി മസ്‌കറ്റ്. കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തില്ലെങ്കില്‍ രക്ഷിതാക്കൾ തടവും പിഴയും അനുഭവിക്കേണ്ടി വരും. റോയല്‍ ഡിക്രി 22/2014 പ്രകാരമാണ് കുട്ടികളുടെ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നത്.
ALSO READ: നിപ പ്രതിരോധം: കേരളത്തിന് യു.പിയില്‍ ആദരം
കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ ജീവിതനിലവാരം ഉറപ്പുവരുത്തുകയാണ് റോയല്‍ ഡിക്രി. ഇതിന്റെ ഭാഗമാണ് പ്രതിരോധ കുത്തുവെപ്പെന്നും മന്ത്രാലയം വ്യക്തമാക്കി. കുത്തിവെപ്പ് എടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ പിഴയും 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും
Post Your Comments