ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി എംപി കിരണ്‍ ഖേര്‍. രാഹുല്‍ ഗാന്ധി യാതൊരു തെളിവുമില്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭയില്‍ രാഹുല്‍ ആലിംഗനം ചെയ്ത സംഭവം വെറും നാടകമാണ്. മികച്ച നടനായ രാഹുലിന് ബോളിവുഡില്‍ എത്താനാകും. ഇത് തന്നെയാണ് രാഹുലിന്റെ അടുത്ത ശ്രമമെന്നും കിരണ്‍ ഖേര്‍ പരിഹസിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കൊടുവില്‍ തന്റെ പ്രസംഗത്തിന് ശേഷം മോദി കൈകൊടുത്തും ആലിംഗനം ചെയ്തതിനും ശേഷമാണ് രാഹുല്‍ ഗാന്ധി സ്വന്തം സീറ്റിലേക്ക് പോയത്. ബിജെപ്ി സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും കണക്കറ്റ് പരിഹസിച്ച ശേഷമായിരുന്നു രാഹുല്‍ എത്തി മോദിയെ ആലിംഗനം ചെയ്തത്.
Post Your Comments