Jobs & Vacancies

സൗദിയിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നു; നിയമനം ഒഡെപെക് വഴി

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് പാരാമെഡിക്കല്‍ സ്റ്റാഫുകളെ നിയമിക്കുന്നതിനായി ജൂലൈ 30, 31 തിയതികളില്‍ ഒഡെപെക് തിരുവനന്തപുരം ഓഫീസില്‍ തെരഞ്ഞെടുപ്പ് നടത്തും. ലാബ് ടെക്‌നീഷ്യന്‍ (മൈക്രോ ബയോളജി ടെക്‌നീഷ്യന്‍, ഹിസ്റ്റോ പത്തോളജി ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ -സ്ത്രീകള്‍ മാത്രം), റസ്പിറേറ്ററി തെറാപിസ്റ്റ് (സ്ത്രീകള്‍ മാത്രം). സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ (പുരുഷന്‍മാര്‍ മാത്രം), എകസ്‌റേ ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം). യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും രണ്ടു വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് 3,000-3500 സൗദിറിയാല്‍ ആണ് ശമ്പളം.

Read also: കുവൈത്ത് നഴ്സ് നിയമനത്തിൽ തീരുമാനം അറിയിച്ച് നോർക്കയും ഒഡെപെക്കും

സ്റ്റാഫ് നഴ്‌സ് (സ്ത്രീകള്‍ മാത്രം) ബി.എസ്.സി നഴ്‌സിംഗും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് 3,000-3,750 സൗദി റിയാല്‍ ശമ്പളം ലഭിക്കും, ഡിപ്ലോമ നഴ്‌സിംഗും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് 3,000-3250 സൗദി റിയാല്‍ ലഭിക്കും. ഒഴിവുകള്‍ : ഐ.സി.യു, സിസി.യു, പി.ഐ.സി.യു, എന്‍.ഐ.സി.യു, എല്‍ & ഡി, ഒ.ആര്‍ആര്‍.ആര്‍ എന്നീ വിഭാഗങ്ങളില്‍. താമസം, യാത്രാചെലവ് എന്നിവ സൗജന്യമായിരിക്കും. കൂടാതെ സൗദി അറേബ്യയിലെ തൊഴില്‍ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ (ഒ.ഡി.ഇ.പി.സി.യില്‍ രജിസ്റ്റര്‍ ചെയ്യണം) ജൂലൈ 27നു മുമ്പ് വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും odepcmou@gmail.com മുഖേന അയക്കണം. ഫോണ്‍ : 0471 2329440/41/42/43/45, 9446444522.

shortlink

Related Articles

Post Your Comments

Related Articles


Back to top button