ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്ക് തന്റെ കണ്ണുകളിൽ നോക്കാൻ ഭയമാണെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കാണ് മോദി മറുപടി നൽകിയത്. ‘രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍ താനായിട്ടില്ല, പിന്നാക്ക ജാതിയില്‍ ദരിദ്ര കുടുംബത്തില്‍ പിറന്നവനാണ് ഞാന്‍, എനിക്ക് എങ്ങനെയാണ് പ്രഭുവായ അങ്ങയുടെ മുന്നില്‍ വന്ന് നില്‍ക്കാന്‍ ആവുക.
പിന്നെ കണ്ണിലേക്ക് നോക്കുന്നത് കാര്യം: കണ്ണ് കൊണ്ടുള്ള കുറേ കളികള്‍ ഇന്ന് നാം ഇവിടെ കണ്ടല്ലോ.
കാവല്‍ക്കാരനും പങ്കാളിയുമാണ് താന്‍. ഇടപാടുകാരനും കച്ചവടക്കാരനും അല്ല. അവിശ്വാസപ്രമേയം കൊണ്ടു വരുന്നത് കോണ്‍ഗ്രസിന്റെ സ്ഥിരം ഏര്‍പ്പാടാണ്. രാജ്യത്ത് രാഷ്ട്രീയഅരാജകത്വം കൊണ്ടുവരാന്‍ അവര്‍ പണ്ടും ഈ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ഓരോ സൈനികനിലും മുറിവുണ്ടാക്കി. സോണിയാഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയും മോദി ആഞ്ഞടിച്ചു. ഞങ്ങൾക്ക് സംഖ്യയുണ്ടെന്ന് പറഞ്ഞത് അഹങ്കാരം..
സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ നിങ്ങള്‍ ജുംലാ സ്‌ട്രൈക്ക് എന്ന് വിളിച്ചു. എന്നെ നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും അപമാനിക്കാം. പക്ഷേ രാജ്യത്തെ ജവാന്‍മാരെ അപമാനിക്കുന്നത് നിര്‍ത്തിക്കോള്ളൂ.പ്രതിരോധസേനകളെ അപമാനിക്കുന്നത് ഞാന്‍ വച്ചുപൊറുപ്പിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു . പ്രസംഗം തുടരുകയാണ്..
Post Your Comments