Latest NewsKerala

അമേരിക്കന്‍ കോണ്‍സുലേറ്റ് അംഗങ്ങളുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂടിക്കാഴ്ച നടത്തി

അമേരിക്കന്‍ കോണ്‍സുലേറ്റ് അംഗങ്ങളായ റോബര്‍ട്ട് ബര്‍ഗസ്, ജയിംസ് ഫുല്‍ക്കര്‍ എന്നിവരുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച നടത്തി. ആരോഗ്യമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ച് മന്ത്രി അംഗങ്ങളോട് വിശദീകരിച്ചു. ആരോഗ്യരംഗത്തെ വിജ്ഞാനം പരസ്പരം കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി മന്ത്രി പറഞ്ഞു.

എന്‍.എച്ച്.എം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍ അംഗങ്ങളെ സ്വാഗതം ചെയ്തു. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.സരിത ആര്‍.എല്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Also read : പീഡനക്കേസ് നൽകിയ വൈരാഗ്യത്തിൽ മഹിള കോൺഗ്രസ്‌ നേതാവിന്റെ വീട് കയറി ആക്രമണം

shortlink

Related Articles

Post Your Comments

Related Articles


Back to top button