കാസര്‍ഗോഡ് : വിവാഹനിശ്ചയം കഴിഞ്ഞ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യചെയ്തു . ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍ മംഗ്ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. വിദ്യാനഗര്‍ ബാരിക്കാട് ഉജംങ്കോട് ഹൗസിലെ എം വി സുരേഷ് – അനിത ദമ്പതികളുടെ മകള്‍ സജില (19)
വിദ്യാനഗര്‍ സ്വകാര്യ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് . ഈ മാസം 16 ന് വൈകീട്ടാണ് സജിലവീട്ടിലെ കുളിമുറിയില്‍ കയറി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Read Also : എസ്ഡിപിഐയ്‌ക്കെതിരെ കടുത്ത നടപടികളുമായി സിപിഎം
ഇക്കഴിഞ്ഞ മേയ് 17ന് സജിലയും ഗള്‍ഫ് കരനായ യുവാവും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.
Post Your Comments