തിരുവനന്തപുരം: എസ്ഡിപിഐയ്ക്ക് എതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ ഒടുവില്‍ സിപിഎം തീരുമാനിച്ചു. ഒടുവില്‍ എസ്.ഡി.പി.ഐയെ ‘കരിമ്പട്ടികയില്‍’പ്പെടുത്തി സി.പി.എം. തദ്ദേശസ്ഥാപനങ്ങളില്‍ എവിടെ പാര്‍ട്ടിക്ക് എസ്.ഡി.പി.ഐ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും അത് ഉപേക്ഷിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റാണ് നിര്‍ദ്ദേശം നല്‍കിയത്.
അഭിമന്യു വധത്തിനു പിന്നാലെ സി.പി.എമ്മിനു എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും സി.പി.എം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read also : അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പി.എസ്.സി ചെയര്മാന്
പാര്‍ട്ടി വര്‍ഗ്ഗ ബഹുജന സംഘടനകളായ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെങ്കില്‍ അവരെ പുറത്താക്കാനും ജാഗ്രത പാലിക്കാനും ചുമതലയുള്ള സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് സി.പി.എം നിര്‍ദ്ദേശം നല്കി.
Post Your Comments