Latest NewsIndia

മാസവാടകയായ 35 രൂപ അടച്ചില്ല; കോണ്‍ഗ്രസ് ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ

ന്യൂഡല്‍ഹി: മാസവാടകയായ 35 രൂപ അടയ്ക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ. മാസവാടകയിനത്തില്‍ നല്‍കേണ്ട 35 രൂപ കാലങ്ങളായി കുടിശികയായതിനെ തുടര്‍ന്ന് ഏകദേശം 50,000 രൂപയായി വര്‍ദ്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അലഹബാദിലെ കോണ്‍ഗ്രസ് ഓഫീസ് ഒഴിയാന്‍ കെട്ടിട ഉടമ നോട്ടാസ് നല്‍കിയത്.

Also Read : തൊഴിലാളി അടച്ചത് 40 ലക്ഷത്തിന്റെ ആദായ നികുതി; ഉറവിടം തേടിപ്പോയ പോലീസ് കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍

കാലങ്ങളായി വാടക അടക്കാത്തതിനെ തുടര്‍ന്ന് എട്ട് പതിറ്റാണ്ട് പഴക്കമുള്ള ഓഫീസ് കെട്ടിടം ഒഴിയാന്‍ ഉടമ രാജ് കുമാര്‍ ശരാവത്ത് നോട്ടീസ് നല്‍കുകയായിരുന്നു. എന്നാല്‍ കെട്ടിടം ഒഴിയേണ്ടി വരുമെന്ന് ആയപ്പോള്‍ ഓഫീസിന്റെ ചുമതലയുള്ള നേതാവ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജ് ബബര്‍ക്കും ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കത്തയച്ചു. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് പണം പിരിച്ച് ഉടന്‍ തന്നെ വാടക അടക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button