കൊച്ചി: എരുമേലി മുക്കൂട്ടുതറ സ്വദേശി ജസ്‌നയുടെ തിരോധനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി. ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജസ്നയുടെ സഹോദരന്‍ ജൈസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത് എന്നിവരാണ് ഹരജി നൽകിയത്. ജസ്‌നയെ കാണാതായി മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കേസിൽ യാതൊരു തുമ്പും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.
ALSO READ: ജസ്‌നയുടെ തിരോധാനം; പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുള്ള ആറ് യുവാക്കളിലേക്ക് അന്വേഷണം നീളുന്നു
കഴിഞ്ഞ മാര്‍ച്ച് 22ന് ജസ്‌നയെ കാണാതായിട്ടും പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ല. കേരളത്തിന് പുറത്തും അന്വേഷിക്കേണ്ടതുള്ളതിനാല്‍ സി.ബി.ഐ ആണ് അഭികാമ്യം എന്നാണ് ഹർജിക്കാരുടെ വാദം. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടന്നും എന്നാല്‍ ജസ്നയെ കണ്ടെത്താനായിട്ടില്ലന്നും സർക്കാർ കോടതിയെ അറിയിച്ചു
Post Your Comments