ദുബായ്: മയക്കുമരുന്ന് ഉപയോഗിച്ച യുവതി മരിച്ചു. യുവതിയുടെ സുഹൃത്താണ് ഇവർക്ക് അമിതമായി മയക്കുമരുന്ന് നൽകിയത്. യുവതി മരിച്ചതോടെ ഇയാൾ മൃതദേഹം ഇലക്ട്രിക് മുറിയിൽ ഒളിപ്പിച്ചു. . തൊഴിൽരഹിതനായ 35 വയസ്സുള്ള കോമറോസ് ഐലന്റ് പൗരനെതിരെ പോലീസ് കേസെടുത്തു. യുഎഇ സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ALSO READ: മയക്കുമരുന്ന് കുത്തിവെച്ച് 12 കാരിയെ 22 പേര് ചേര്‍ന്ന് ഏഴ് മാസം ക്രൂരമായി പീഡിപ്പിച്ചു
പെൺകുട്ടിയെ അവസാനം കണ്ടത് കോമറോസ് ഐലന്റിലെ പൗരനൊപ്പമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് കാറിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച കാര്യം വ്യക്തമായത്. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ പ്രതി കുറ്റം നിഷേധിച്ചു. താൻ പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയിട്ടില്ലെന്നും അവൾ കൊണ്ടുവന്ന മരുന്ന് ഉപയോഗിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലാണ്.
Post Your Comments