തിരുവനന്തപുരം: ശശി തരൂരിന്റെ വിവാദമായ ഹിന്ദുപാകിസ്താൻ പരാമർശത്തിൽ അദ്ദേഹത്തിന് പരിഹാസവുമായി അഡ്വക്കേറ്റ് ജയശങ്കർ. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജയശങ്കർ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട രാഷ്ട്രങ്ങളായ ഇസ്രായേലിനേയും പാക്കിസ്ഥാനെയും താരതമ്യം ചെയ്തുകൊണ്ടാണ് പരിഹാസരൂപേണയുള്ള പോസ്റ്റ്. ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം താഴെ;
‘രണ്ടാം ലോകയുദ്ധാനന്തരം, മതത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട രണ്ടാമത്തെ രാഷ്ട്രമാണ് ഇസ്രായേൽ(1948). ആദ്യത്തേത് പാക്കിസ്ഥാൻ(1947).
പാക്കിസ്ഥാൻകാർ നേരുളളവരായതു കൊണ്ട് ഇസ്ലാമിക റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. ഇസ്രായേലികൾ മഹാ കളളന്മാരായതുകൊണ്ട് മതേതര രാഷ്ട്രമായി അഭിനയിച്ചു. യഹൂദ- ക്രൈസ്തവ- മുസ്ലീം മതക്കാർക്കു തുല്യാവകാശം നൽകി, ഹീബ്രുവിനൊപ്പം അറബിയും ഔദ്യോഗിക ഭാഷയാക്കി.
Also Read: ശശി തരൂരിന്റെ മനോനില തെറ്റി: സുബ്രഹ്മണ്യന്‍ സ്വാമി
എന്നാൽ അരിയാഹാരം കഴിക്കുന്നവരാരും ഇസ്രായേലിൻ്റെ മതേതരത്വം അംഗീകരിച്ചില്ല. പകരം, ജൂതരാഷ്ട്രം എന്നു വിളിച്ച് ആക്ഷേപിച്ചു.
എഴുപത് കൊല്ലത്തിനു ശേഷം, ഇസ്രായേലികൾക്കു വീണ്ടുവിചാരമുണ്ടായി. ലോകാഭിപ്രായം മാനിച്ച് അവർ സ്വയം ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചു. ഹീബ്രു ഏക ഔദ്യോഗിക ഭാഷയാക്കി.
ഡോ. ശശിതരൂരിൻ്റെ ഭാഷയിൽ, ഇസ്രായേൽ ഒരു ജൂതപാകിസ്ഥാനായി മാറുകയാണ്.’
Post Your Comments