ന്യൂഡല്‍ഹി: ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശശി തരൂരിന്റെ മനോനില തെറ്റിയെന്നും വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ട സമയം അതിക്രമിച്ചെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. അടുത്തിടെ സമര്‍പ്പിച്ച കുറ്റപത്രം തരൂരിന്റെ സമനില തെറ്റിച്ചിരിക്കുന്നു. രാജ്യത്തിന്റെ യശസുയര്‍ത്താനുള്ള പ്രയത്‌നവുമായി പ്രധാനമന്ത്രി ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ ഒരു എം.പി. നടത്തിയ ‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം ഏല്‍പ്പിച്ച ആഘാതം വിവരണാതീതമാണെന്നും സ്വാമി പറഞ്ഞു.
‘ഹിന്ദു പാകിസ്താന്‍’ എന്ന തരൂരിന്റെ പ്രസ്താവന അദ്ഭുതപ്പെടുത്തുന്നതാണ്. ‘വൈ അയാം എ ഹിന്ദു’ എന്ന പേരില്‍ കഴിഞ്ഞദിവസം പുറത്തിറക്കിയ സ്വന്തം പുസ്തകത്തില്‍ ഈ വിഷയത്തെക്കുറിച്ച് തരൂര്‍ വിശദീകരിച്ചിട്ടുണ്ടെന്നതാണ് വിചിത്രമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചൂണ്ടിക്കാട്ടി. തരൂരിന്റെ ‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശത്തിലായിരുന്നു സ്വാമിയുടെ രൂക്ഷപ്രതികരണം.
Also Read : ശശി തരൂരിന്റെ ഹിന്ദു പാക്കിസ്ഥാന്‍ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി
ഏതു വനിതയുടെ പേരിലാണോ തരൂര്‍ ഭാര്യ സുനന്ദയെ നിരന്തരം വേദനിപ്പിച്ചിരുന്നത്, അവരും ഒരു പാകിസ്താനിയാണെന്നു വിസ്മരിക്കരുത്. അത്തരം ബന്ധങ്ങള്‍ തുടരുന്നതില്‍ തല്‍പരനാണെങ്കില്‍ തരൂര്‍ പാകിസ്താനിലേക്കു പോകുന്നതില്‍ എന്താണു തെറ്റെന്നും സ്വാമി ചോദിച്ചു. ഭാര്യ സുനന്ദാ പുഷ്‌കറിനു തീരാവേദന സമ്മാനിച്ച മെഹര്‍ തരാര്‍ കഴിയുന്ന പാകിസ്താനിലേക്കു തരൂര്‍ കൂടി പോകുന്നതാണു നല്ലതെന്നും ഹിന്ദുക്കള്‍ക്ക് ഒരിക്കലും ഏകാധിപതികളാകാന്‍ കഴിയില്ലെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
Post Your Comments