Latest NewsIndia

ജയിലിലെ 78 സ്ത്രീ തടവുകാര്‍ക്ക് രോഗം

മുംബൈ: ജയിലിലെ 78 സ്ത്രീ തടവുകാര്‍ക്ക് രോഗം പിടിപെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ഉടന്‍ ഇവര്‍ക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് ഇവര്‍ക്കെന്നാണ് ഡോക്ടര്‍മാരുടെ പ്രാധമിക നിഗമനം. ബൈസുല്ല ജയിലാണ് സംഭവം ഉണ്ടായത്.

read also: കുവൈറ്റില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ

വെള്ളിയാഴ്ച രാവിലെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. തടവുകാര്‍ക്ക് ഛര്‍ദ്ദിലും വയറു വേദനയും അനുഭവപ്പെടുകയായിരുന്നു. മാത്രമല്ല ഇവരില്‍ ചിലര്‍ക്ക് നിര്‍ജലീകരകണവും വയറിളക്കവും ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

രാവിലെ 11.30 ഓടെ ചില തടവുകാര്‍ക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ടു. ആദ്യം 30 പേര്‍ക്കായിരുന്നു അനുഭവപ്പെട്ടത്. ഇത് പെട്ടെന്ന് 50 പേരിലേക്കും 78 പേരിലേക്കുമാവുകയായിരുന്നു. ഉടന്‍ ആരോഗ്യ വിഭാഗം എത്തി പരിശോധന നടത്തുകയും ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

രണ്ട് തടവുകാരുടെ നില അതീവ ഗുരുതരമാണെന്നാണ് പറയുന്നത്. പുരുഷ തടവുകാര്‍ക്ക് രണ്ട് ദിവസം മുമ്പ് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപകത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button