ലക്നൗ : ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിൽ മാംസ സംസ്കരണ ശാലയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയായിരുന്നു സംഭവം . ബിഎസ്പി നേതാവ് ഹാജി ഷാഹിദ് അഖ്ലാക്കിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് അപകടം നടന്നത്.
Read also: അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു
മൂന്നുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഫാക്ടറി 2.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥാപനത്തിനെതിരെ നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.
Post Your Comments