മുംബൈ: ഇന്ത്യക്കാരനാണെന്ന് പരിചയപ്പെടുത്തി തന്നെ വിവാഹം കഴിക്കാന്‍ ശ്രമിച്ച പാകിസ്ഥാൻ സ്വദേശിയെ യുവതി കുടുക്കി. മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹാഭ്യർത്ഥന നടത്തിയ യുവാവിനെ മുംബൈ സ്വദേശിയായ യുവതിയാണ് കുടുക്കിയത്. നാഗ്പുര്‍ സ്വദേശിയാണെന്നും ഇപ്പോള്‍ ലണ്ടനിലെ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണെന്നുമാണ് ഇയാള്‍ യുവതിയോട് പറഞ്ഞത്. ഒരു തിരിച്ചറിയൽ കാർഡിന്റെ ചിത്രവും ഇയാൾ നൽകിയിരുന്നു.
Read Also: ഭാര്യമാർ ഫേസ്ബുക്കിലൂടെ കണ്ടുമുട്ടി; വിവാഹത്തട്ടിപ്പ് വീരൻ പോലീസ് പിടിയിലായത് ഇങ്ങനെ
സംശയം തോന്നിയ യുവതി തിരിച്ചറിയല്‍ കാര്‍ഡിലെ ആശുപത്രിയുടെ ഫോണ്‍നമ്പറില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ചതി മനസിലായത്. തുടര്‍ന്ന് ഇയാള്‍ അയച്ചുകൊടുത്ത ഫോട്ടോകളിലൊന്നില്‍ നിന്ന് അതെടുത്ത സ്റ്റുഡിയോയുടെ നമ്പര്‍ കണ്ടെത്തുകയും ചെയ്‌തു. ഈ നമ്പറിൽ വിളിച്ചപ്പോഴാണ് യുവാവ് പാകിസ്ഥാൻ സ്വദേശിയാണെന്ന് മനസിലായത്. വിവാഹത്തട്ടിപ്പ് വീരനാണെന്ന് മനസിലായതോടെ പാക് സ്വദേശിക്കെതിരെ യുവതി മുംബൈ വെര്‍സോവ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഇയാള്‍ പലയുവതികളേയും ഇതേപോലെ ചതിച്ചിട്ടുണ്ടെന്നും ഭാര്യയും മൂന്നുകുട്ടികളും ഇയാൾക്കുണ്ടെന്നുമാണ് റിപ്പോർട്ട്.
Post Your Comments