ലക്നൗ: ഭാര്യമാർ ഫേസ്ബുക്കിലൂടെ പരസ്‌പരം കണ്ടുമുട്ടിയതോടെ വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ. ഭര്‍ത്താവായ സമീര്‍ ഒമ്പതു തവണ വിവാഹം കഴിച്ചിട്ടുണ്ടെന്ന് കാണിച്ച് അഫ്ഷയെന്ന യുവതി താക്കൂര്‍ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എന്നാല്‍ തന്റെ തമാശകള്‍ ഭാര്യ കാര്യമായി എടുത്തതാണെന്നും മൂന്ന് തവണ മാത്രമേ താൻ വിവാഹം കഴിച്ചിട്ടുള്ളുവെന്നും സമീർ വാദിക്കുകയുണ്ടായി.
Read Also: നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
നേഹ എന്ന ഒരു സ്ത്രീ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് സ്ഥിരമായി വിളിക്കാറുണ്ട്. ആ ഫോണില്‍ ഒന്നു തൊടാന്‍ പോലും അദ്ദേഹം അനുവദിക്കാറില്ല. വിവിധ അക്കൗണ്ടുകളിലേക്ക് ഭര്‍ത്താവ് പണമയച്ചതും, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ബിസിനസ് ടൂറുകളുമെല്ലാം തനിക്ക് സംശയത്തിന് വഴിയൊരുക്കിയതായി അഫ്ഷ പറയുകയുണ്ടായി. അങ്ങനെയിരിക്കെയാണ് ഫേസ്ബുക്കില്‍ യാസ്മീന്‍ എന്ന സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് അഫ്ഷക്ക് ലഭിക്കുന്നത്. താന്‍ സമീറിന്റെ ഭാര്യയാണെന്ന് യാസ്മീന്‍ അഫ്ഷയോട് പറഞ്ഞു. തുടർന്ന് നേഹയെക്കുറിച്ചും സംസാരമുണ്ടായി. ഇതോടെയാണ് കള്ളത്തരം വെളിയിലായത്. തുടർന്ന് ഇരുവരും പോലീസിൽ പരാതിപ്പെടുകയും സമീർ അറസ്റ്റിലാകുകയുമായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ സമീര്‍ മൂന്ന് വിവാഹം കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.
Post Your Comments