ഒടുവിൽ ഏവരും ആകാംഷയോടെ കാത്തിരുന്ന 125 സി സി ബര്‍ഗ്മാന്‍ സ്ട്രീ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ എത്തിച്ച് സുസുക്കി. 2020 ആകുമ്പോൾ ഒരു മില്യണ്‍ സെയില്‍സ് ടാര്‍ജറ്റ് ലക്ഷ്യമിട്ടാണ് ബര്‍ഗ്മാനെ പുറത്തിറക്കിയിരിക്കുന്നതെന്ന് സുസൂക്കി മോട്ടോര്‍ സൈക്കിള്‍ മാനേജിങ് ഡയറക്ടര്‍ സതോഷി മാധ്യമങ്ങളോട് പറഞ്ഞു.
Iകൈനറ്റിക് ബ്ലെയ്‌സിനു ശേഷം ഇന്ത്യൻ വിപണിയിൽ എത്തുന്ന മാക്‌സി സ്‌കൂട്ടറാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ്. സ്‌പോര്‍ടി രൂപകല്‍പന പ്രീമിയം ഫീച്ചറുകൾ ഈ സ്കൂട്ടറിനെ വേറിട്ടതാക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, കംബൈന്ഡ് ബ്രേക്ക് സിസ്റ്റം,ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്‌സ്‌ക്രീൻ,മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട്, അണ്ടര്‍ സീറ്റ് സ്റ്റോറേജ്, 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, യുഎസ്ബി പോര്‍ട്ട് എന്നിവയാണ് എടുത്തു പറയേണ്ട പ്രധാന പ്രത്യേകതകൾ.
2,055 mm നീളവും 740 mm വീതിയും 1,355 mm ഉയരവുമുള്ള സ്കൂട്ടറിന്റെ വീല്‍ബേസ് 1,465 mmഉം ഗ്രൗണ്ട് ക്ലിയറന്‍സ് 130 mm. ഭാരം 159 കിലോ ഇന്ധനശേഷി 10.5 ലിറ്റര്‍.
124.3 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിൻ 8.5 bhp കരുത്തും 10.2 Nm torque നൽകി ബര്‍ഗ്മാനെ നിറത്തിൽ കരുത്തനാക്കുന്നു. 68,000 രൂപയാണ് ബര്‍ഗ്മാന്റെ ഡൽഹി എക്‌സ്‌ഷോറൂം വില. കേരളത്തിൽ 74,679 രൂപയാണ് കൊച്ചി എക്‌സ്‌ഷോറൂം വില. ഹോണ്ട ഗ്രാസിയ,ടിവിഎസ് എന്റോർക് എന്നിവരായിരിക്കും നിരത്തിൽ ബര്‍ഗ്മാന്റെ മുഖ്യ എതിരാളികൾ.
Also read : ഈ മോഡൽ ബൈക്കിന്റെ വില വർദ്ധിപ്പിച്ച് ബജാജ്
Post Your Comments