തങ്ങളുടെ ഏറ്റവും കരുത്തുറ്റ മോഡലായ ഡൊമിനര്‍ 400ന്റെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ് ഓട്ടോ ലിമിറ്റഡ്. 2016 ഡിസംബറിൽ ഡൊമിനര്‍ വിപണിയിലെത്തിയ ശേഷം നാലു മാസത്തിനിടെ ഇതു മൂന്നാം തവണയാണു ബൈക്കിന്റെ വില കമ്പനി കൂട്ടുന്നത്. ഇപ്രകാരം ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമില്ലാത്ത ഡൊമിനര്‍ 400 ന് 1,48,043 രൂപയും, ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമുള്ള മോഡലിന് 1,62,074 രൂപയുമാണ് ഡല്‍ഹി ഷോറൂമിലെ പുതുക്കിയ വില. 1,932 രൂപയുടെ വർദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്.
Also read : ഏവരും ആകാംഷയോടെ കാത്തിരുന്ന ബൈക്കിന്റെ ബുക്കിംഗ് നീട്ടി റോയല്‍ എന്‍ഫീല്‍ഡ്
Post Your Comments