Kerala

മെഡിക്കല്‍ – ദന്തല്‍ നീറ്റ് : വ്യാജ സന്ദേശങ്ങളില്‍ ജാഗ്രത വേണമെന്ന് നിർദേശം

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ / ദന്തല്‍ കോളേജുകളില്‍ അഖിലേന്ത്യാ നോമിനികള്‍ക്ക് നീക്കിവെച്ചിട്ടുളള എം.ബി.ബി.എസ് / ബി.ഡി.എസ് സീറ്റുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിന് ഫീസായി ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

അഖിലേന്ത്യാ നോമിനികള്‍ക്കുളള സീറ്റുകളിലേക്കുളള പ്രവേശനം കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് നടത്തുന്നത്. വ്യാജ പ്രചാരണങ്ങളില്‍ സര്‍ക്കാര്‍ മെഡിക്കല്‍ / ദന്തല്‍ കോളേജ് സ്ഥാപന മേധാവികള്‍ ഉത്തരവാദികളല്ല എന്നും, വ്യാജ സന്ദേശങ്ങളില്‍ വഴി വഞ്ചിതരാകാതിരിക്കുവാന്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡയറക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button