കൊല്ലം•പീഡനക്കേസ് നല്കിയ വൈരാഗ്യത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഐ.എന്‍.ടി.യു.സി നേതാവിന്റെ മരുമക്കള്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. മഹിളാ കോണ്‍ഗ്രസ് നേതാവും ചില്‍ഡ് പ്രൊട്ടക്ഷന്‍ ടീം കൊല്ലം ജില്ലാ ചെയര്‍പേഴ്സണുമായ കൊല്ലം ജോനകപ്പുറം സ്വദേശി സുനിത നിസാറാണ് പരാതിക്കാരി.
നാല് മാസം മുന്‍പ് ഐ.എന്‍.ടി.യു.സി നേതാവ് നാസറിന്റെ മക്കളും ഗുണ്ടകളും തന്റെ ബന്ധുവായ പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും അടിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നില്‍ താനാണെന്ന സംശയത്തിലാണ് ഈ ഗുണ്ടാവിളയാട്ടമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നിരപരാധിയാണെന്നും സുനിത പറഞ്ഞു.
കഴിഞ്ഞദിവസം വീട്ടിലെത്തിയ നാസറിന്റെ മരുമക്കള്‍ വീട് അടിച്ചുപൊട്ടിയ്ക്കുകയും അഞ്ച് വയസുള്ള കുട്ടിയെ എടുത്തെറിയുകയും ചെയ്തതായി സുനിത പറഞ്ഞു. നാസര്‍ പ്രതികളെ ഇപ്പോള്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും സുനിത നിസാര്‍ ആരോപിച്ചു. അക്രമത്തെക്കുറിച്ച് കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ സുനിത പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments