![HUSBAND ADDICTED TO UNNATURAL SEX, WIFE TO CHARGE HIM WITH RAPE CASE](/wp-content/uploads/2018/07/rape-victim-5.png)
ന്യൂഡല്‍ഹി: ഭർത്താവിനെതിരെ ബലാത്സംഗത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ഭാര്യ. നാലു വര്‍ഷം മുൻപാണ് യുവതി വിവാഹിതയായത്. ഇതിന് ശേഷമാണ് തന്റെ ഭർത്താവ് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് അടിമയാണെന്ന വിവരം യുവതി മനസിലാക്കിയത്. യുവതിക്ക് 15 വയസ്സ് ഉള്ളപ്പോള്‍ തന്നെ 2002 ല്‍ പ്രതിയായ ഭര്‍ത്താവ് വിവാഹാലോചന നടത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍ യുവതിക്ക് അരോചകമായി മാറിയിരിക്കുകയാണ്.
അസ്വാഭാവിക ലൈംഗികതയ്ക്ക് ഭര്‍ത്താവ് നിരന്തരം നിര്ബ്ബന്ധിക്കുയാണ് എന്ന് ഇവര്‍ ആരോപിക്കുന്നു. എതിര്‍പ്പിനെ പരിഗണിക്കാതെ ഭര്‍ത്താവ് ഇക്കാര്യത്തില്‍ മേല്‍ക്കൈ പ്രയോഗിക്കുകയാണ്. ഇത്തരം ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിക്കുന്നതിന് പുറമേ അവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സമ്മതിപ്പിക്കുന്നതിന് മര്‍ദ്ദനവും ഭീഷണിയും ആയുധമാക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് ഭർത്താവിനെതിരെ യുവതി ഹർജി നൽകി.
എന്നാല്‍ യുവതിയുടെ ഹര്‍ജി സുപ്രീംകോടതി ബഞ്ചിനെയും കുഴപ്പിച്ചിരിക്കുകയാണ്. ഭാര്യാഭര്ത്തൃബന്ധത്തിനിടയിലെ ബലാത്സംഗം കുറ്റകരമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജിയില്‍ കൃത്യമായ ഒരു തീരുമാനം ഉണ്ടാക്കാന്‍ സുപ്രീംകോടതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
Post Your Comments