India

അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ന് നൽകിയ സ്വർണം തിരിച്ചുനൽകിയില്ല; പ്രമുഖ നടിക്കെതിരെ പരാതി

മും​ബൈ: അ​വാ​ര്‍​ഡ് ദാ​ന ച​ട​ങ്ങി​ല്‍ ധ​രി​ക്കാ​ന്‍ ന​ല്‍​കി​യ സ്വർണം തി​രി​ച്ചു ന​ല്‍​കാ​തെ ന​ടി ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി പ്രമുഖ ആ​ഭ​ര​ണ ബ്രാ​ന്‍​ഡ്. ബോ​ളി​വു​ഡ് ന​ടി​യും ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ല്‍ അം​ഗ​വു​മാ​യ ഹി​ന ഖാ​നെ​തി​രേ​യാ​ണ് പരാതി ഉയർന്നിരിക്കുന്നത്. ദാ​ദാ​സാ​ഹി​ബ് ഫാ​ല്‍​ക്കെ അ​വാ​ര്‍​ഡ് ചടങ്ങിൽ പങ്കെടുക്കാനാണ് 12 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണം ഹി​ന ഖാ​ന് കമ്പനി നൽകിയത്. ചടങ്ങിന് ശേഷം ആ​ഭ​ര​ണം തി​രി​ച്ചു ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ അ​യ​ച്ചെ​ങ്കി​ലും ആഭരണം നഷ്ടപ്പെട്ട് പോയെന്ന് പറഞ്ഞ് ഹിന അവരെ തിരിച്ചയച്ചു.

Read Also: സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​സ​​മ്മ​തി​ച്ചു: ന​ടി​യെ വെ​ടി​വ​ച്ചു കൊന്നു

കൂടാതെ നടി കമ്പനി പ്രതിനിധികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ആ​ഭ​ര​ണം മ​ട​ക്കി ന​ല്‍​കു​ക​യോ ആ​ഭ​ര​ണ​ത്തി​നു തു​ല്യ​മാ​യ പ​ണം ന​ല്‍​കു​ക​യോ ചെയ്യണമെന്നും വ്യാ​പാ​ര ന​ഷ്ട​പ​രി​ഹാ​ര​മാ​യി ര​ണ്ടു ല​ക്ഷം രൂ​പ ന​ല്‍​ക​ണ​മെ​ന്നും നി​രു​പാ​ധി​കം മാ​പ്പെ​ഴു​തി ന​ല്‍​ക​ണ​മെ​ന്നും കമ്പനി ആവശ്യപ്പെടുന്നു. എന്നാൽ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഹി​ന ഖാൻ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button