KeralaLatest News

കന്യാസ്‌ത്രീ മഠത്തില്‍ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയുടെ മരണം: മരണകാരണം പുറത്ത്

കല്‍പ്പറ്റ: ബീഹാര്‍ സ്വദേശിനിയായ പതിനെട്ടുകാരിയെ കന്യാസ്‌ത്രീ മഠത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. തൂങ്ങി മരണം തന്നെയാണെന്നാണ്‌ പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്‌ടറുടെ പ്രാഥമിക നിരീക്ഷണമെന്ന്‌ പോലീസ്‌ പറഞ്ഞു. മൃതദേഹത്തില്‍ മുറിവുകളോ ശാരീരിക പീഡനം നടന്നതിന്റെ സൂചനകളോ ഇല്ലെന്ന്‌ ഡോക്‌ടര്‍ സൂചന നല്‍കിയതായി കമ്പളക്കാട്‌ പോലീസ്‌ പറഞ്ഞു.

ബുര്‍ബുരി ജില്ലയിലെ ബിഷാന്‍പൂരിനടുത്തുള്ള ഹിജൂര്‍മോഡിയയിലെ ശ്വേത അന്‍സിയ (18)യെയാണ്‌ കമ്പക്കാട്‌ പള്ളിക്കുന്ന്‌ ലൂര്‍ദ്‌ മാതാ (ബഥനി) മഠത്തില്‍ ചൊവ്വാഴ്‌ച വൈകീട്ട്‌ മരിച്ചനിലയില്‍ കണ്ടത്‌. അടുക്കള ജോലിക്കാരിയായിരുന്നു അവര്‍. യുവതിയുടെ മരണവിവരമറിഞ്ഞ്‌ കട്ടപ്പനായില്ജോലി ചെയ്യുന്ന സഹോദരനും മറ്റൊരു ബന്ധുവും കോഴിക്കോട്‌ എത്തിയിട്ടുണ്ട്‌. ഏതാനും മാസങ്ങള്‍ക്കു മുൻപാണ്‌ ശ്വേത പള്ളിക്കുന്നിലെ മഠത്തില്‍ എത്തിയത്‌.

അതിനു മുമ്പുണ്ടായിരുന്നതും ബീഹാറി സ്വദേശിനിയായിരുന്നു. മരണകാരണം എന്താണെന്ന്‌ പോലീസിന്‌ വ്യക്‌തമായിട്ടില്ല. കോണ്‍വെന്റ്‌ അധികൃതരെ പോലീസ്‌ ചോദ്യം ചെയ്യും. ശ്വേതയുടെ ഫോണ്‍ വിളികളും പോലീസ്‌ അന്വേഷണ വിധേയമാക്കുന്നുണ്ട്‌.അസ്വാഭാവിക മരണത്തിനാണ്‌ നിലവില്‍ കേസെടുത്തിരിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button