കൊളംബോ: സച്ചിന് തെണ്ടുല്‍ക്കറുടെ അരങ്ങേറ്റ മത്സരവുമായി സാമ്യമുള്ള പ്രകടനവുമായി മകൻ അർജുൻ തെണ്ടുൽക്കർ. കൊളംബോയില്‍ ശ്രീലങ്ക അണ്ടര്‍-19 ടീമിനെതിരായ യൂത്ത് ടെസ്റ്റില്‍ 11 പന്ത് നേരിട്ട അര്ജുന് പൂജ്യത്തിന് പുറത്തായി. 1989ല്‍ പാകിസ്താനെതിരെ അരങ്ങേറ്റ ഏകദിനം കളിച്ച സച്ചിനും പുറത്തായത് പൂജ്യത്തിനാണ്. ഇടങ്കയ്യന്‍ പേസ് ബൗളറായ അര്ജുന് യൂത്ത് ടെസ്റ്റില്‍ തന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റെടുത്തിരുന്നു. അര്ജുന് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തിൽ കാമില്‍ മിഷാര ഔട്ട് ആകുകയായിരുന്നു. എന്നാൽ ബൗളിങ്ങിൽ തിളങ്ങിയ അർജുന് ബാറ്റിങ്ങിൽ തിളങ്ങാൻ കഴിഞ്ഞില്ല.
Read also: കൈ ചൂണ്ടി സച്ചിന് രോഹിതിനോട് പറഞ്ഞത് ഇതാണ്; ട്രോളുകളുമായി സോഷ്യൽ മീഡിയ
അര്‍ജുന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റിന്റെ വീഡിയോ കാണാം;
Arjun Tendulkar ( son of @sachin_rt) traps the batsman LBW to pick his maiden wicket in Youth Internationals
Video courtesy- Srilanka cricket pic.twitter.com/DBcapjhovA
— Nibraz Ramzan (@nibraz88cricket) July 17, 2018
Post Your Comments