Latest NewsKerala

നടി ആക്രമിക്കപ്പെട്ട സംഭവം; ഇനിമുതല്‍ കോടതി രേഖകളില്‍ നടിയുടെ പേര് അറിയപ്പെടുന്നതിങ്ങനെ

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. നടന്‍ ദിലീപ് പ്രതിയായ പീഡനക്കേസില്‍ ആക്രമിക്കപ്പെട്ട യുവനടി തന്റെ പേരിനു പകരം ‘എക്സ്’ എന്നു രേഖപ്പെടുത്തി ഹര്‍ജി നല്‍കിയ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം അംഗീകരിക്കുകയായിരുന്നു.

നടിയുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി രജിസ്ട്രി സുരക്ഷിതമായി സൂക്ഷിക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ അടുത്തിടെ ഹൈക്കോടതി ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

Also Read : നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന്റെ ഹര്‍ജിയിലെ തീരുമാനം ഇങ്ങനെ

നടിയുടെ ഹര്‍ജിയില്‍ പോലും പേരുണ്ടായിരുന്നില്ല. പകരം എക്സ് എന്ന് രേഖപ്പെടുത്തി. പേരും മേല്‍വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങളും സത്യവാങ്മൂലവും മുദ്രവച്ച കവറില്‍ വേറെ നല്‍കി. ഇത്തരമൊരു നടപടി കൂടുതല്‍ ഫലപ്രദവും നവീനവുമാണെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തി. കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിലേക്ക് മാറ്റണമെന്നും കഴിയുമെങ്കില്‍ തൃശൂര്‍ ജില്ലയിലെ ഉചിതമായ കോടതി കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ ഹര്‍ജി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button