പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയുടെ ലോംഗ് ഡോക്യുമെന്റി മത്സര വിഭാഗത്തില്‍ 9 ചിത്രങ്ങള്‍ മത്സരിക്കും. ആറ് സംവിധായകമാരുടേയും ഒരു നവാഗത സംവിധായകന്റേയും ചിത്രങ്ങള്‍ മത്സരരംഗത്തുണ്ട്.
ദേബാലിനാ മജുംദാര്‍, ശില്പി ഗുലാത്തി, സുരഭി ശര്‍മ, കസ്തൂരി ബസു, മിതാലി ബിശ്വാസ്, അനുഷ്‌ക മീനാക്ഷി എന്നിവരാണ് മത്സരരംഗത്തുള്ള സംവിധായികമാര്‍. ഇന്‍ ഫാക്ട്, ലോക്ക് ആന്റ് കീ, ദ ട്രൈബല്‍ സ്‌കൂപ്പ്, റിട്ടേണിംഗ് ടു ദ ഫസ്റ്റ് ബീറ്റ്, ദ തേഡ് ഇന്‍ഫിനിറ്റി, ആന്‍ എഞ്ചിനീയേഡ് ഡ്രീം, എസ്.ഡി: സരോജ് ദത്താ ആന്‍ഡ് ഹിസ് ടൈംസ്, സന്താള്‍ ഫാമിലി റ്റു മില്‍ റീകാള്‍, അപ് ഡൗണ്‍ ആന്റ് സൈഡ് വേയ്‌സ് എന്നിവയാണ് മത്സരരംഗത്തുള്ള ലോങ് ഡോക്യൂമെന്ററികള്‍.
രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് മികച്ച ചിത്രത്തിന് നല്‍കുക. വിജയചിത്രത്തിന് ഓസ്‌കാര്‍ കഥേതര വിഭാഗത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. പലസ്തീനിയന്‍ സംവിധായകനായ റഈദ് അന്റോണി അധ്യക്ഷനായ സമിതിയാകും പുരസ്‌കാര ചിത്രം തെരഞ്ഞെടുക്കുക. 4 മലയാള ചിത്രങ്ങളടക്കം 21 ചിത്രങ്ങളാണ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരരംഗത്തുള്ളത്. ബിജു പങ്കജിന്റെ സഹ്യന്റെ നഷ്ടം, സനു കുമ്മിളിന്റെ ഒരു ചായക്കടക്കാരന്റെ മന്‍ കി ബാത്, ഷാജി മതിലകത്തിന്റെ ആനത്താര, രാജേഷ് ജയിംസിന്റെ ഇന്‍ തണ്ടര്‍, ലൈറ്റനിംഗ് & റെയ്ന്‍ എന്നിവയാണ് ഈ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍. ഗൗരി ലങ്കേഷിനെക്കുറിച്ചുള്ള നമ്മ ഗൗരി ഉള്‍പ്പെടെ 7 ഉം ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ 16 ഉം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും.
Post Your Comments