Latest NewsIndia

തോക്കിന്‍ മുനയില്‍ നിര്‍ത്തി 20കാരനായ ഭര്‍ത്താവിന്റെ ചെവി 40കാരി മുറിച്ചു

കൊല്‍ക്കത്ത: 40കാരിയായ യുവതി 20 കാരനായ ഭര്‍ത്താവിന്റെ ചെവി മുറിച്ചു. ഭർത്താവിനെ യുവതി സഹോദരിയുടെ സഹായത്തോടെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ചെവി മുറിച്ചത്. ബന്ധുക്കള്‍ എത്തിയശേഷം ഇരയായ തന്‍വീറിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. ഭാര്യയായ മുംതാസും സഹോദരിയും ചേര്‍ന്നാണ് കൃത്യം നടത്തിയത്. തന്‍വീര്‍ കൊല്ലപ്പെട്ടുവെന്ന് കരുതി ഇവര്‍ രക്ഷപെട്ട് പൊകുകയായിരുന്നു.

ALSO READ: അവിഹിതബന്ധമുണ്ടെന്ന് സംശയം; ജവാന്‍ ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌​ കൊന്നു

മുംതാസ് തന്‍വീറിനെ സ്ഥിരമായി ദ്രോഹിച്ചിരുന്നു. ഇയാള്‍ പലപ്പോഴും ഭാര്യയില്‍ നിന്നും രക്ഷപെട്ടു ഒളിച്ചോടിയിരുന്നെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു. ഇത്തരത്തില്‍ തിരികെ കൊണ്ടുവന്നാല്‍ ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും തന്‍വീര്‍ മൊഴിനല്‍കിയിട്ടുണ്ട്. ജീവൻ ഭയന്ന് തൻവീർ എല്ലാം സഹിക്കുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് തന്റെ ഇരട്ടി പ്രായമുള്ള മുംതാസുമായി തന്‍വീറിന്റെ വിവാഹം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button