Latest NewsIndia

അവിഹിതബന്ധമുണ്ടെന്ന് സംശയം; ജവാന്‍ ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌​ കൊന്നു

റായ്​പൂര്‍: സംശയരോഗത്തെ തുടർന്ന് ജവാന്‍ ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌​ കൊന്നു. ഭാര്യക്ക്
അവിഹിതബന്ധമുണ്ടെന്ന് സംശയമാണ് കൊടും ക്രൂരതയ്ക്ക് കാരണമായത്. റായ്​പൂരിലെ ഭാലോഡബസാറിലാണ്​ സംഭവം. ചണ്ഡിഗഡ്​ സായുധ സേനാ വിഭാഗത്തിലെ ജവാന്‍ സുരേഷ്​ മിരി(33) ആണ്​ ഭാര്യ ലക്ഷ്​മിയെ(27) കൊലപ്പെടുത്തിയത്.

സംശയരോഗിയായ ജവാൻ ഭാര്യയെ നിരന്തരം മർദിച്ചിരുന്നു. ഭട്ടാപര ഹൗസിങ്​ ബോര്‍ഡ്​ കോളനിയിലാണ് കുടുംബം താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ സുരേഷ്​ ലക്ഷ്മിയെ മർദിക്കുകയും യുവതി ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നു. കുഴഞ്ഞുവീണ ഭാര്യയുടെ സ്വകാര്യഭാഗങ്ങളിലേക്ക്​ വൈദ്യുതി കടത്തിവിട്ട്​ കൊലപ്പെടുത്തുകയായിരുന്നു. ശേഷം.

ALSO READ: കൊല്ലത്ത് അന്യ സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു

ശേഷം ലക്ഷ്​മി അസുഖത്തെ തുടര്‍ന്ന്​ മരിച്ചുവെന്നാണ്​ ബന്ധുക്കളെ അറിയിച്ചത്​. എന്നാല്‍ ലക്ഷ്​മിയുടെ മൃതശരീരം പരിശോധിച്ച മാതാപിതാക്കള്‍ പരിക്കുകള്‍ കണ്ട്​ പൊലീസിനെ അറിയിക്കുകയായിരുന്നു പൊലീസെത്തി മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനയച്ചു. സുരേഷ്​ മിരിയെ പൊലീസ്​ കസ്​റ്റയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button