Latest NewsIndia

ബി.ജെ.പി മുന്‍ എം.പി പാര്‍ട്ടി വിട്ടു: എതിരാളികള്‍ക്കൊപ്പം ചേരുന്നു

കൊല്‍ക്കത്ത•മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രണ്ടു തവണ ബി.ജെ.പി രാജ്യസഭാ എം.പിയുമായിരുന്ന ചന്ദന്‍ മിത്ര ബി.ജെ.പി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നു. മിത്ര ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചൊവ്വാഴ്ച രാജിക്കത്ത് സമര്‍പ്പിച്ചതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 21 ന് ശാഹിദ് ദിന ആചരണത്തിനിടെ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും.

1993 ല്‍ ഇടതുഭരണകാലത്ത് നടന്ന പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണമായാണ് തൃണമൂല്‍ ജൂലൈ 21 ന് ശഹീദ് ദിനം ആചരിക്കുന്നത്. മിത്ര ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുന്ന ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി മേധാവിയുമായ മമത ബാനര്‍ജിയും സന്നിഹിതയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതേക്കുറിച്ച് മിത്രയോ തൃണമൂല്‍ കോണ്‍ഗ്രസോ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, നിരവധി പുതുമുഖങ്ങള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ശനിയാഴ്ച മമത ബാനര്‍ജി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍കെ അദ്വാനിയുടെ അടുത്ത അനുയായിയായിരുന്ന മിത്ര, ഇപ്പോഴത്തെ ബി.ജെ.പി നേതൃത്വത്തില്‍ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കൈരാന ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബി.ജെ.പിയ്ക്കെതിരെ തുറന്ന വിമര്‍ശനവുമായി മിത്ര രംഗത്തെത്തിയിരുന്നു.

ആഗസ്റ്റ്‌ 2003 മുതല്‍ 2009 വരെയും ജൂണ്‍ 2010 മുതല്‍ 2016 വരെയുമാണ് മിത്ര രാജ്യസഭാംഗമായിരുന്നത്. 2016 ല്‍ കാലാവധി അവസാനിച്ച ശേഷം പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൂഗ്ലിയില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button