തിരുവനന്തപുരം: പൂഞ്ഞാർ എം.എൽ.എ പി. സി ജോർജിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിൽ എംഎല്‍എയെ പ്രതിയാക്കി മ്യൂസിയം പോലീസാണ് കുറ്റപത്രം നല്‍കിയത്. നിയമസഭാ ഹോസ്റ്റല്‍ കാന്റീനില്‍ 2017 ഫെബ്രുവരി 27നായിരുന്നു സംഭവം. ഭക്ഷണം കൊണ്ടുവരാന്‍ താമസിച്ചെന്നരോപിച്ച് കാന്റീൻ ജീവനക്കാരനെ എം.എൽ.എ കയ്യേറ്റം ചെയ്യുകയായിരുന്നു.
Post Your Comments