തിരുവനന്തപുരം: കെഎസ്‍യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അലി അബ്രുവിനെ എസ്‍എഫ്ഐ പ്രവർത്തകർ മർദ്ദിച്ചു. തുടർന്ന് രക്ഷപെടാനായി അലി അബ്രു ബിജെപി സംസ്ഥാന ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇന്നലെ വൈകുന്നേരം 5 .30 നായിരുന്നു സംഭവം.ലോ കോളേജ് ജംഗ്ഷനിൽ നിന്നും അലിയെ റോഡിലൂടെ ഓടിച്ചിട്ട് തല്ലുകയായിരുന്നു. ഓടുന്നതിനിടയിൽ വീണിട്ടും അവർ മർദ്ദനം തുടർന്നു.
ഒടുവിൽ അലി കുന്നുകുഴിയിലുള്ള ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ അഭയം തേടുകയായിരുന്നു. അക്രമത്തിൽ അലിക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് ബിജെപി പ്രവർത്തകർ പോലീസിനെ അറിയിക്കുകയും പോലീസ് വന്നു അലിയെ ആശുപത്രിയിലാക്കുകയുമായിരുന്നു. അക്രമത്തിന് പിന്നിൽ എസ്എഫ്ഐ ആണെന്ന് കെഎസ് യു ആരോപിച്ചു.
വീഡിയോ കാണാം: വീഡിയോ കടപ്പാട് ജനം ടി വി
Post Your Comments