Latest NewsKeralaNews

കൊടിപിടിക്കാന്‍ വിസമ്മതിച്ചു: ഐടിഐ വിദ്യാര്‍ത്ഥിയെ ക്രൂരമായി മർദിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കൊച്ചി : ഐടിഐ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആരോപണം. ധനുവച്ചപുരം ഗവ ഐടി ഐയിലെ വെല്‍ഡിങ് ട്രേഡ് വിദ്യാര്‍ത്ഥി വികാസിനെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. വികാസ് പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്യാംപസില്‍ വെച്ചാണ് സംഭവം നടന്നത്.

ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ എത്തി പ്രകടനത്തിന് സംഘടനാ പതാക പിടിക്കാന്‍ വികാസിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍,വിസമ്മതിച്ചതോടെ കൊടി കെട്ടിയ പൈപ്പ് കൊണ്ട് അടിക്കുകയായിരുന്നു. ശേഷം പ്രകടനം അവസാനിച്ച ശേഷം വീണ്ടും ഒരു സംഘം എത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി.

Read Also  :  ശ്രീനഗറില്‍ ഭക്ഷ്യ സംസ്‌കരണ ലോജിസ്റ്റിക്‌സ് ഹബ് : ലുലു ഗ്രൂപ്പും ജമ്മുകശ്മീര്‍ സര്‍ക്കാരും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

പാറശാല പോലീസിലാണ് വികാസ് പരാതി നല്‍കിയത്. സംഭവത്തില്‍ പരാതിക്കാരന്ർറ മൊഴി രേഖപ്പെടുത്തുകയാണെന്നും ശേഷം കേസെടുക്കുമെന്നും പാറശാല പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button