Kerala

ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദ്ദിച്ച സംഭവം: നാല് എസ്എഫ്‌ഐ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ഥികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്

തിരുവനന്തപുരം : ഭിന്നശേഷിക്കാരനായ ബിരുദവിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് നാല് എസ്എഫ്‌ഐ നേതാക്കളെ പുറത്താക്കി.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡന്റ് അമല്‍ചന്ദ്, മൂന്നാം വര്‍ഷ ഹിസ്റ്ററി വിദ്യാര്‍ഥി മിഥുന്‍, മൂന്നാംവര്‍ഷ ബോട്ടണി വിദ്യാര്‍ഥി അലന്‍ ജമാല്‍ എന്നിവരെയാണ് കോളജ് അധികൃതര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

നിലവില്‍ അറസ്റ്റ് നടപടികളില്‍ നിന്ന് പോലീസിനെ കോടതി വിലക്കിയിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് കോളജില്‍ വെച്ച് ഭിന്നശേഷിക്കാരനായ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് അനസിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.

അനസ് കോളേജ് അച്ചടക്കസമിതിക്കു കൊടുത്ത പരാതിയിലാണ് എസ് എഫ് ഐ നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button