മുംബൈ: തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം അറാട്ട ഇസുമി. ഐ.എസ്.എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറു മത്സരങ്ങള്‍ ആറാട്ട ഇസുമി കളിച്ചിരുന്നു. 35കാരനായ താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
Also Read: പുതിയ സീസണിൽ കൂടുതൽ ടീമുകളുമായി രഞ്ജി ട്രോഫി
ജാപ്പനീസ് വംശജനായ ഇസുമി ഈസ്റ്റ് ബംഗാളിലൂടെയാണ് ഇന്ത്യന്‍ ഫുട്ബോളിലെത്തുന്നത്. 2017ലാണ് താരം ബ്ലാസ്റ്റേഴ്സിലെത്തിയത്. അവസാന മത്സരവും ബ്ലാസ്റ്റേഴ്സിന് വേണ്ടിയായിരുന്നു. പുനെ സിറ്റിക്കും അത്ലറ്റിക്കോ കൊല്‍ക്കത്തയ്ക്കും വേണ്ടിയും മുൻപ് ഇസുമി ഐ.എസ്.എല്ലില്‍ കളിച്ചിരുന്നു. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി 9 മത്സരങ്ങളിൽ താരം പന്തുതട്ടിയിട്ടുണ്ട്.
Post Your Comments