ന്യൂഡൽഹി: വരുന്ന രഞ്ജി ട്രോഫി സീസണില്‍ 37 ടീമുകള്‍ മാറ്റുരയ്ക്കുമെന്ന് ബിസിസിഐ അറിയിച്ചു. നവംബര്‍ ഒന്നാം തീയതി ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ 9 പുതിയ ടീമുകളാണ് എത്തുന്നത്. നോർത്ത് ഈസ്റ്റിൽ നിന്നുള്ള ആറ് ടീമുകളാണ് ഇത്തവണ രഞ്ജിയിൽ അരങ്ങേറ്റം കുറിക്കുന്നത്. കമ്മിറ്റി ഓഫ് അഡ്‌മിനിസ്‌ട്രേഷൻ പച്ചക്കൊടി കാണിച്ചതോടെയാണ് ഇവർക്ക് രഞ്ജിയിൽ അരങ്ങേറ്റത്തിന് വേദി ഒരുങ്ങുന്നത്.
Also Read: ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി കുല്‍ദീപ് യാദവ്
അരുണാചല്‍ പ്രദേശ്, ബിഹാര്‍, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗലാന്‍ഡ്, പുതുച്ചേരി, സിക്കിം, ഉത്തരാഖണ്ഡ് എന്നിവര്‍ പ്ലേറ്റ് ഗ്രൂപ്പില്‍ കളിക്കും. മറ്റു 28 ടീമുകള്‍ എലൈറ്റ് ഗ്രൂപ്പിൽ തന്നെയുള്ള മൂന്ന് സബ് ഗ്രൂപ്പുകളിലായി കളിക്കും
Post Your Comments