ഗാസ: ഭക്ഷണവും വെള്ളവും മരുന്നുമല്ലാത്ത മറ്റൊന്നും ഗാസയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം. ഗാസയില്‍ പലസ്തീനികള്‍ക്കുള്ള മത്സ്യ ബന്ധനത്തിനുള്ള അനുമതി പന്ത്രണ്ട് മൈലില്‍ നിന്നും മൂന്ന് മൈലായി ചുരുക്കി. ഇസ്രായേലിനെതിരെ ഹമാസ് നടത്തുന്ന അക്രമങ്ങളെ തുടര്‍ന്നാണ് ഉപരോധം ശക്തമാക്കിയതെന്നാണ് ഇസ്രായേൽ പറയുന്നത്.
നിരവധി മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്ര സഭയും ഗാസയിലെ ഉപരോധത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇസ്രായേലിന്റെ നടപടികൾ മനുഷ്യത്വ രഹിതമാണെന്നാണ് ഹമാസിന്റെ പ്രതികരണം.
Post Your Comments