അബുദാബി : ഇനി വളര്‍ത്തുമൃഗങ്ങള്‍ക്കും തിരിച്ചറിയല്‍ രജിസ്‌ട്രേഷന്‍ വരുന്നു. അബുദാബിയിലാണ് അനിമല്‍ ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് രജിസ്ട്രേഷന്‍ പരിപാടിക്ക് തുടക്കം കുറിച്ചത്. ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി നടത്തുന്ന പരിപാടിയില്‍ എല്ലാ വളര്‍ത്തു മൃഗങ്ങളെയും സംബന്ധിച്ച സ്ഥിതിവിവരക്കണക്ക് ലഭ്യമാക്കും. പകര്‍ച്ചവ്യാധികളും രോഗങ്ങളും നിയന്ത്രിക്കുന്നതിനായി വളര്‍ത്തു മൃഗങ്ങളുടെ പ്രത്യേക ഡേറ്റാബേസും ഉണ്ടാക്കും. നാല്‍ക്കാലികള്‍ ഉള്ളവര്‍ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മൃഗങ്ങളുടെ ചെവിയിലോ കഴുത്തിലോ ഘടിപ്പിക്കുന്ന ചിപ്പില്‍നിന്ന് മൃഗങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതാണു റജിസ്ട്രേഷന്‍ സംവിധാനം.
Read also : ജയിലില്‍ കിടക്കണം എന്ന് മോഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍
റജിസ്ട്രേഷനു ശേഷം ഘടിപ്പിക്കുന്ന ചിപ്പ് സ്‌കാന്‍ ചെയ്താല്‍ മൃഗത്തിന്റെ എല്ലാ വിവരങ്ങളും ലഭ്യമാകും. അബുദാബി എമിറേറ്റില്‍ ആട്, പശുക്കള്‍, ഒട്ടകങ്ങള്‍ എന്നിവയെ വളര്‍ത്തുന്നവര്‍ മൃഗങ്ങളുടെ റജിസ്ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കണം. മൃഗസംരക്ഷണ സൂചികയും റജിസ്ട്രേഷന്‍ പരിപാടിയും മൃഗങ്ങളുടെ എണ്ണം, ഇനം, വംശം, ജനിച്ച സ്ഥലം തുടങ്ങി വ്യക്തവും കൃത്യവുമായ വിവരങ്ങളും രേഖപ്പെടുത്തുന്നു. കന്നുകാലി കൃഷിയിലേര്‍പ്പെടുന്നവര്‍ക്കുള്ള സര്‍ക്കാര്‍ സഹായം റജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കു മാത്രമാവും നല്‍കുക.
Post Your Comments