തിരുവനന്തപുരം: പലര്‍ക്കും തോന്നിയിട്ടുള്ള ഒരു ആഗ്രഹമായിരിക്കും ജയിലിനുള്ളില്‍ ഒന്നു കയറി കാണണമെന്ന്. ഇനി അതിനുള്ള അവസരവും ഒരുങ്ങുന്നു. ജയിലിനുള്ളില്‍ കാണാന്‍ മാത്രമല്ല അതിനുള്ളില്‍ കിടക്കാനും അവസരം ഒരുക്കുകയാണ് ജയിലധികൃതര്‍. കുറ്റമൊന്നും ചെയ്യാതെ നിങ്ങള്‍ക്ക് ഒരു ദിവസം ജയിലില്‍ കിടക്കുകയും ചെയ്യാം.
പക്ഷെ കുറ്റം ചെയ്ത പ്രതികളെ പോലെ സൗജന്യമായി ഭക്ഷണവും താമസവും ലഭിക്കില്ല എന്ന് മാത്രം.പല തരം ടൂറിസം പരിപാടികളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ആയുര്‍വേദ ടൂറിസംഹെല്‍ത്ത് ടൂറിസം മണ്‍സൂണ്‍ ടൂറിസംഎന്നിവയ്ക്ക് പിന്നാലെ കേരളത്തില്‍ ജയില്‍ ടൂറിസവും വരുന്നു. പണം മുടക്കിയാല്‍ ജയില്‍ യൂണിഫോമില്‍, അവിടത്തെ ഭക്ഷണം കഴിച്ച് ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാന്‍ അവസരമൊരുക്കുന്നതാണ് പദ്ധതി.
Read Also : ജില്ല കളക്ടറുടെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി സ്കൂള്‍ അവധി സ്വയം പ്രഖ്യാപിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഒരുങ്ങുന്ന ജയില്‍ മ്യൂസിയത്തോടനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുക.
അവിടെ, ജയില്‍ വളപ്പിനകത്തു പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേക ബ്ലോക്കുകള്‍ ഒരുക്കും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാല്‍ 24 മണിക്കൂര്‍ ജയില്‍ വേഷത്തില്‍ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം. സാധാരണക്കാര്‍ക്കു ജയില്‍ അനുഭവം മനസ്സിലാക്കാന്‍ വേണ്ടിയാണിത്. എന്നാല്‍, യഥാര്‍ഥ തടവുകാരുമായി ഇടപഴകാന്‍ കഴിയില്ല. ജയില്‍ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സര്‍ക്കാര്‍ ഈ വര്‍ഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ വര്‍ഷവും മൂന്നുകോടി അടുത്ത വര്‍ഷവും ലഭിക്കും. ജയില്‍ മ്യൂസിയത്തിന്റെ രൂപരേഖയും തയാറാക്കി.
തൂക്കുമരം, ഏകാംഗ തടവുകാരെ പാര്‍പ്പിക്കുന്ന സെല്‍, ബ്രിട്ടിഷ് ഭരണകാലത്തെയും രാജഭരണകാലത്തെയും കൈവിലങ്ങുകള്‍, ജയില്‍ ഉദ്യോഗസ്ഥരുടെ അന്നത്തെ വേഷം, തൂക്കിലേറ്റാന്‍ പുറപ്പെടുവിക്കുന്ന ‘ബ്ലാക്ക് വാറന്റ്’ ഉത്തരവ്, പഴയ രേഖകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം മ്യൂസിയത്തില്‍ പ്രദശര്‍പ്പിക്കും.
Post Your Comments