എറണാകുളം: ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാർത്തകൾ പ്രചരിപ്പിച്ചു ചില വിരുതന്മാർ. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. മഴ ശക്തമായ സാഹചര്യത്തിലാണ് വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടു വഴി സ്ക്കൂൾ അവധി സംബന്ധിച്ച വാർത്തകള്‍ പ്രചരിപ്പിച്ചത്.
ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കളക്ടർ പോലീസിനോട് നിർദ്ദേശിച്ചു. ഇതിനിടെ ട്രോളുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി. പ്രൊഫഷണൽ കൊളേജുകൾക്ക് അവധി നൽകാത്തതിനാൽ അവരാവുമെന്നായിരുന്നു ഭൂരിപക്ഷം ആളുകളുടെയും കമന്റ്.
Post Your Comments