KeralaLatest News

മറ്റു വകുപ്പുകളിലെ പണികള്‍ക്കായി റോഡ് പൊളിക്കാന്‍ അനുവദിക്കില്ല: എറണാകുളം കളക്ടര്‍

ജില്ലാ വികസന സമിതി യോഗത്തിലായിരുന്നു കളക്ടറുടെ തീരുമാനം

കാക്കനാട്: മറ്റു വകുപ്പുകളിലെ പണിക്കായി ഇനി മുതല്‍ റോഡ് വെട്ടിപൊളിക്കാനുള്ള അനുമതി നല്‍കില്ലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള. ജില്ലാ വികസന സമിതി യോഗത്തിലായിരുന്നു കളക്ടറുടെ തീരുമാനം. ഇനിമുതല്‍ പൈപ്പ് ലൈനുകളും കേബിളുകളും മറ്റും സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി. മുതലായവക്ക് റോഡ് പൊളിക്കാനുള്ള അനുമതി നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം തുടര്‍ന്നങ്ങോട്ട് വകുപ്പുകള്‍ പൊതുമരാമത്ത് സെക്രട്ടറി മുഖാന്തിരം സര്‍ക്കാര്‍ തലത്തില്‍ അനുമതി നേടിയാലേ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ എന്നും കളക്ടര്‍ അറിയിച്ചു.

അനുമതി വാങ്ങിയല്ല റോഡ് പൊളിക്കുന്നതെന്നും, പണികള്‍ പൂര്‍ത്തിയായാല്‍ വകുപ്പുകള്‍ റോഡ് പൂര്‍വസ്ഥിതിയിലാക്കാറില്ലെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് പുതിയ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button