വയനാട്: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. വയനാട് ജില്ലയിലെ ചിരാല്‍ സ്വദേശിയായ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് ഡിഫ്തീരിയ കണ്ടെത്തിയത്.
Read also : കോണ്‍ഗ്രസ് നേതാവിനെ ചുമതലകളില്‍ നിന്ന് നീക്കി
കഴിഞ്ഞ ശനിയാഴ്ച രോഗലക്ഷണത്തോടെ ചീരാല്‍ പി.എച്ച്.സി യിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ തൊണ്ടയിലെ സ്രവം മണിപ്പാല്‍ വൈറോളജി ലാബിലേക്ക് അയച്ച് നടത്തിയ പരിശോധിനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Post Your Comments