തൃശൂർ; ടോൾ പ്ലാസയിൽ ടോൾ പിരിവു നൽകാതെ എം എൽ എയുടെയും സംഘത്തിന്റെയും അത്രിക്രമം. ടോൾ ചോദിച്ചതിൽ പ്രകോപിതനായി പി സി ജോർജ് കാറിൽ നിന്നിറങ്ങി ടോൾ ബാരിയർ ഒടിച്ചു. തുടർന്ന് എം എൽ എ യും സംഘവും ടോൾ നൽകാതെ കടന്നു പോകുകയും ചെയ്തു.
കാറിൽ എം എൽ എ ബോർഡ് ഇല്ലാത്തതിനാൽ ജീവനക്കാർക്ക് അത് എം എൽ എയുടെ വാഹനമാണെന്നു തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. സംഭവത്തിൽ ടോൾ ജീവനക്കാർ പുതുക്കാട് പോലീസിൽ പരാതി നൽകി. സംഭവങ്ങളുടെ സി സി ഐ വി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ചാനൽ വെളിയിൽ വിട്ടു.
Post Your Comments