തിരുവനന്തപുരം: സാമൂഹിക പ്രവര്ത്തകന് സ്വാമി അഗ്നിവേശിനെതിരെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ വിമർശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വാമി അഗ്നിവേശിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ ജയ് ശ്രീ രാം എന്ന് വിളിച്ചുകൊണ്ടാണ് എത്തിയത്. രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടതെന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഹിന്ദുരാഷ്ട്രം നിര്മ്മിച്ചെടുക്കേണ്ടതെന്നും ബൽറാം വിമർശിച്ചു.
Read Also: അത് ആരുടെ ബുദ്ധിയില്‍ വിരിഞ്ഞതാണെന്ന് അറിയില്ല; വിമര്‍ശനവുമായി വി.ടി ബല്‍റാം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ജയ് ശ്രീ രാം
ജയ് ശ്രീ രാം
സ്വാമി അഗ്നിവേശിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന ആര്‍എസ്എസ് ക്രിമിനലുകള്‍ മുഴക്കിയ അട്ടഹാസമാണത്!
രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത്.
ഇങ്ങനെയൊക്കെത്തന്നെയാണ് ഹിന്ദുരാഷ്ട്രം നിര്‍മ്മിച്ചെടുക്കേണ്ടത്.
Post Your Comments