KeralaLatest News

തനിക്ക് വധഭീഷണി ഉണ്ടെന്ന് ശശി തരൂര്‍

തിരുവനന്തപുരം: തനിക്ക് വധഭീഷണി ഉള്ളതായി ശശി തരൂര്‍ എംപി. തന്നോട് രാജിവെച്ച് പാക്കിസ്ഥാനിലേക്ക് പോകണമെന്നും അല്ലെങ്കില്‍ വധിക്കുമെന്നും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയെന്ന് ശശി തരൂര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കമ്മീഷണര്‍ക്ക് തരൂര്‍ പരാതിയും നല്‍കി.

READ ALSO: യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം : പ്രതികരണവുമായി ശശി തരൂര്‍

ഓീഫീസില്‍ അതിക്രമിച്ച് കയറുന്നത് തടയാന്‍ ശ്രമിച്ച ഓഫീസ് സ്റ്റാഫ് അംഗങ്ങളെ അസഭ്യം പറുകയും മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എം.പി ഓഫിസില്‍ അപേക്ഷയുമായി എത്തിയ പാറശ്ശാല സ്വദേശി പ്രമോദിനു നേരെ കരിഓയില്‍ പ്രയോഗം നടത്താന്‍ ശ്രമിച്ചു. അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ പുളിമൂട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് ഉച്ചക്ക് 1.40 ഓടെയാണ് ബൈക്കിലെത്തിയ പത്തംഗ സംഘം കരിയോയില്‍ ഒഴിച്ചത്. ഓഫീസിന്റെ ബോര്‍ഡിലും ഇരു കവാടത്തിലും കരിയോയില്‍ ഒഴിച്ചു. എംപി ഓഫീസിന്റെ ബോര്‍ഡ് മറയത്തക്കവിധത്തില്‍ പാക്കിസ്ഥാന്‍ ഓഫീസ് എന്ന് എഴുതിയ ബാനര്‍ കെട്ടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button