ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അദ്ധ്യക്ഷ മായാവതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തയായ എതിരാളിയെന്ന് ബി.എസ്.പി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശരക്തമായതിനാല് അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാന്‍ പറ്റില്ലെന്നും ബി.എസ്.പി പറഞ്ഞു. സോണിയാ ഗാന്ധിയുടെ ഛായയാണ് രാഹുലിനെന്നും വിദേശിയായ രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കഴിയില്ലെന്നും ബിഎസ്പി.ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തരുടെ യോഗത്തിലാണ് ഈ അഭിപ്രായം.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളത് മായാവതിക്കാണെന്നും യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മോദിയുടെയും അമിത് ഷായുടെയും കുതിപ്പ് തടയാന്‍ പ്രാപ്തിയുള്ള നേതാവ് അവരാണെന്നും മറ്റൊരു ദേശീയ കോഓര്‍ഡിനേറ്ററായ ജയ് പ്രകാശ് സിങ് അവകാശപ്പെട്ടു.ദളിത് വിഭാഗത്തിന്റെ മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടിയിട്ടുള്ള നേതാവാണ് മായാവതി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിതാവിനേക്കാളും രാഹുലിന്റെ അമ്മയുടെ കാര്യമാണ് എല്ലാവരും നോക്കാറുള്ളത്. അദ്ദഹത്തിന്റെ അമ്മ ഒരു വിദേശിയാണ്. അതിനാല്‍ അദ്ദേഹത്തിന് ഒരിക്കലും പ്രധാനമന്ത്രിയാവാനിവില്ല എന്നും ബി.എസ്.പി ദേശീയ കോര്‍ഡിനേറ്റര്‍മാരായ വിര് സിംഗ്, ജയ് പ്രകാശ് സിംഗ് എന്നിവർ വ്യക്തമാക്കി.
Post Your Comments