ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന വനിതസംവരണ ബില്ലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
READ ALSO: രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ പാളുന്നു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന് ബിജെപിയില്‍
‘വനിതാ ശാക്തീകരണത്തിന്റെ പോരാളിയാണു താനെന്നു നമ്മുടെ പ്രധാനമന്ത്രി പറയുന്നു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വനിതാ ബില്‍ പാര്‍ലമെന്റ് പാസാക്കാന്‍ സമയമായി. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്കു നിരുപാധികപിന്തുണ വാഗ്ദാനം ചെയ്യുന്നു’. – രാഹുല്‍ ഗാന്ധി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തയച്ചതായും രാഹുല്‍ വ്യക്തമാക്കി.
മുത്തലാഖിനെതിരായ ബില്‍ പാസാക്കാന്‍ ഏറ്റവും വലിയ തടസം കോണ്‍ഗ്രസാണെന്നും മുസ്ലിം പുരുഷന്മാര് മാത്രമേ ആ പാര്ട്ടിയിലുള്ളോയെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചിരുന്നു.
Post Your Comments