നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് ഇനി ആരോഗ്യ വകുപ്പില്‍ ജോലി

കോഴിക്കോട് : നിപ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച് വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായാണ് നിയമനം. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് തിങ്കളാഴ്ച പുറത്തിങ്ങി. കോഴിക്കോട് ഒഴിവുള്ള തസ്തിക കണ്ടെത്തി അടുത്ത ദിവസം തന്നെ ഡിഎംഒ നിയമന ഉത്തരവ് കൈമാറും.

READ ALSO: ലിനിയെ എല്ലാവരും ഓർമ്മിക്കാനായി ഓട്ടോറിക്ഷാ ഡ്രൈവറായ പ്രേം ജിത്ത് ചെയ്തത് വ്യത്യസ്തമായ കാര്യം

മെയ് 20ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു ലിനി മരണത്തിന് കീഴടങ്ങിയത്. ഈ സമയം സജീഷ് ഗള്‍ഫിലായിരുന്നു. ലിനിയുടെ മൃതദേഹം കുട്ടികള്‍ക്കോ സജീഷിനോ ഒരു നോക്ക് കാണാന്‍ സാധിച്ചില്ല. നിപ പടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയും അവര്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയുമായിരുന്നു.

മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്.

Share
Leave a Comment