ചെന്നൈ: രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റെയ്ഡാണ് തമിഴ്നാട്ടില്‍ നടന്നത്. തമിഴ്നാട്ടിലെ പ്രമുഖ റോഡ് നിര്‍മാണ കമ്പനിയായ എസ് .പി .കെ & കമ്പനിയുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയ്. ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ 160 കോടി രൂപയും 100 കിലോ സ്വര്‍ണവും പിടിച്ചെടുത്തു. തമിഴ്നാട്ടിലെ വിവിധ ദേശീയപാതകളുടെ കരാര്‍ വര്‍ഷങ്ങളായി ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണിത്.
കമ്പനി ഡയറക്ടര്‍ നാഗരാജന് സൈയ്യദുരയുടെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും ഇന്നലെ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വര്‍ണവും കണ്ടെത്തിയത്.ഇവരില്‍ നിന്നും കൂടുതല്‍ സ്വത്തുക്കള്‍ കണ്ടെത്താന്‍ സാധിക്കും എന്നാണ് ആദായനികുതിവകുപ്പ് അറിയിച്ചത്.
രാജ്യത്ത് ഇതുവരെ നടന്ന അനധികൃത സ്വത്തുവേട്ടയില്‍ ഏറ്റവും വലുതായി ഇതിനെ കണക്കാക്കാമെന്ന് ആദായ നികുതി വകുപ്പ് വിശേഷിപ്പിച്ചു.
Post Your Comments