ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേത് വിദേശരക്തമായതിനാല്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാന്‍ പറ്റില്ലെന്നും പറഞ്ഞ ബി എസ് പി ദേശീയ ഉപാദ്ധ്യക്ഷൻ ജയ്പ്രകാശ് സിംഗിനെ പുറത്താക്കി. പാർട്ടി പ്രസിഡന്റ് മായാവതിയാണ് സിംഗിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് പുറത്താക്കിയത്. സോണിയാ ഗാന്ധിയുടെ ഛായയാണ് രാഹുലിനെന്നും വിദേശിയായ രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ കഴിയില്ലെന്നും ബിഎസ്‌പി.ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി പ്രവര്‍ത്തരുടെ യോഗത്തിലാണ് അഭിപ്രായം പറഞ്ഞത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളത് മായാവതിക്കാണെന്നും യോഗം വിലയിരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മോദിയുടെയും അമിത് ഷായുടെയും കുതിപ്പ് തടയാന്‍ പ്രാപ്തിയുള്ള നേതാവ് അവരാണെന്നും ജയ് പ്രകാശ് സിങ് .അവകാശപ്പെട്ടു. ദളിത് വിഭാഗത്തിന്റെ മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടിയിട്ടുള്ള നേതാവാണ് മായാവതി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിതാവിനേക്കാളും രാഹുലിന്റെ അമ്മയുടെ കാര്യമാണ് എല്ലാവരും നോക്കാറുള്ളത്. അദ്ദഹത്തിന്റെ അമ്മ ഒരു വിദേശിയാണ്. അതിനാല്‍ അദ്ദേഹത്തിന് ഒരിക്കലും പ്രധാനമന്ത്രിയാവാനിവില്ല എന്നും ബി.എസ്.പി ദേശീയ കോര്‍ഡിനേറ്റര്‍മാരായ വിര്‍ സിംഗ്, ജയ് പ്രകാശ് സിംഗ് എന്നിവർ വ്യക്തമാക്കിയിരുന്നു.മറ്റ് പാർട്ടി നേതാക്കൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നത് പാർട്ടി ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന് അദ്ധ്യക്ഷ മായാവതി വ്യക്തമാക്കി. അതുകൊണ്ട് സിംഗിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കി.
തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ ബിഎസ്പി കോൺഗ്രസുമായി നീക്കു പോക്കിനു ശ്രമിക്കുന്നതിനിടെ വന്ന നേതാവിന്റെ പരാമർശം പാർട്ടിക്ക് തലവേദനയായിരുന്നു.രാഹുൽ ഗാന്ധി രാജീവ് ഗാന്ധിയുടെ വഴിയേ പോയിരുന്നെങ്കിൽ എന്തെങ്കിലും സാദ്ധ്യതകളുണ്ടായിരുന്നു. എന്നാൽ രാഹുൽ പോയത് സോണിയയുടെ വഴിയേ ആണ്. അതുകൊണ്ട് തന്നെ രാഹുൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിജയിക്കില്ല എന്നായിരുന്നു നേതാക്കളുടെ പരാമർശം.
Post Your Comments