റിയാദ് : ഇത് ലാമിയ എന്ന 31 കാരി. സൗദി പൗരയായ ഇവര്‍ക്ക് ഇപ്പോള്‍ കേരളവും ഇവിടുത്തെ ആളുകളും സ്വന്തക്കാര്‍. ശരീരഭാരം 326 കിലോയില്‍ നിന്ന് 151 കിലോ ആയി കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ലാമിയ
എട്ട് മാസം മുമ്പാണ് 326 കിലോയുള്ള ലാമിയ പൊണ്ണത്തടി കുറയ്ക്കുന്നതിനായി കേരളത്തിലെത്തിയത്. അമിതമായ ഭാരത്തെ തുടര്‍ന്ന് ഇവര്‍ ശാരീരികമായും മാനസികമായും ഏറെ വെല്ലുവിളികള്‍ നേരിട്ടിരുന്നു. കേരളത്തിലെ പ്രശസ്തമായ ശാന്തുല ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ചികിത്സ.
കേരളത്തിലേയ്ക്ക് വരുന്നതിനായി എളുപ്പത്തില്‍ വിസ റെഡിയാക്കി. സൗദി എയര്‍ലൈന്‍സില്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. ലാമിയയുടെ പിതാവും സഹോദരനും ഒപ്പമുണ്ടായിരുന്നു. ശാന്തുല ആശുപത്രി പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സിലായിരുന്നു പിന്നീട് ഇവരുടെ യാത്ര.
ശാന്തുല ട്രസ്റ്റിന്റെ ഡയറക്ടറും അവിടുത്തെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ഫാദര്‍ എഡ്വേര്‍ഡ് ജോര്‍ജ് ലാമിയയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞതിങ്ങനെ. ലാമിയയെ ഇവിടെ അഡ്മിറ്റ് ചെയ്യുമ്പോള്‍ മാനസികമായി വളരെ മോശം അവസ്ഥയിലായിരുന്നു. ക്രമം തെറ്റിയുള്ള ഭക്ഷണ രീതിയായിരുന്നു ലാമിയയുടെ അമിത വണ്ണത്തിനു പ്രധാന കാരണം. ഹീമോഗ്ലോബിന്‍ വളരെ താഴ്ന്ന നിലയില്‍ വളരെ ക്രിറ്റിക്കല്‍ അവസ്ഥയിലായിരുന്നു ഈ കുട്ടിയെ ഇവിടെ അഡ്മിറ്റ് ചെയ്തത്. മാത്രമല്ല അമിത വണ്ണം കുറയുന്നതിനായി അലോപ്പതി ഡോക്ടര്‍മാര്‍ നല്‍കിയ ഗുളികകളും മാനസികാസ്വാസ്ഥ്യത്തിനു വഴിവെച്ചു.
read also : പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് മടങ്ങുന്നു
ഇവിടുത്തെ (ഹോമിയോ )എക്‌സ്‌പെര്‍ട്ട് ഡോക്ടര്‍മാരുടെ ചികിത്സയെ തുടര്‍ന്ന് എട്ട് മാസം കൊണ്ട് 326 കിലോയില്‍ നിന്ന് 151 കിലോയിലെത്തിയ്ക്കാന്‍ സാധിച്ചു. ഇപ്പോള്‍ ലാമിയയ്ക്ക് നടക്കാനും യഥേഷ്ടം സഞ്ചരിയ്ക്കാനും സാധിയ്ക്കുന്നു. ഇന്ന് അവള്‍ എല്ലാവരുടേയും മുഖത്ത് നോക്കി പുഞ്ചിരി തൂകുന്നു
Post Your Comments